ദേശീയ നേത്രദാന പക്ഷാചരണത്തിന്​ തുടക്കമായി

കണ്ണൂർ: ജില്ല ആരോഗ്യ വകുപ്പി​ൻെറ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ദേശീയ നേത്രദാനപക്ഷാചരണത്തി​ൻെറ ജില്ലതല ഉദ്ഘാടനവും വെബിനാറും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായ്​ക്​ ഉദ്ഘാടനം ചെയ്തു. സെപ്​റ്റംബര്‍ എട്ടു വരെയാണ് പക്ഷാചരണം. നേത്രദാനത്തി​ൻെറ പ്രാധാന്യത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്​ടിക്കുന്നതിനായി ജില്ലയില്‍ ഉടനീളം ബോധവത്​കരണ പരിപാടികള്‍ നടത്തും. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.കെ. ഷാജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍ കുമാര്‍ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. സന്ധ്യ റാം ബോധവത്​കരണ ക്ലാ​െസടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.