പേരാവൂര്‍ വില്ലേജ് ഓഫിസ്​ പ്രവർത്തനം മാറ്റി

പേരാവൂര്‍ വില്ലേജ് ഓഫിസ്​ പ്രവർത്തനം മാറ്റിപേരാവൂര്‍: മണത്തണ പേരാവൂര്‍ വില്ലേജ് ഓഫിസി​ൻെറ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്കു് മാറ്റി. പേരാവൂര്‍ സക്കീന ടെക്‌സ്​റ്റൈല്‍സിന് സമീപത്തെ കെട്ടിടത്തിലാണ് മണത്തണ പേരാവൂര്‍ വില്ലേജ് ഓഫിസ് താൽക്കാലികമായി പ്രവര്‍ത്തിക്കുക.സംസ്ഥാനത്തെ വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആകുന്നതി​ൻെറ ഭാഗമായാണ് പേരാവൂര്‍ വില്ലേജ് ഓഫിസിനും പുതിയ കെട്ടിടം പണിയുന്നത്. വില്ലേജ് ഓഫിസി​ൻെറ പ്രവര്‍ത്തനം പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. വേണുഗോപാലി​ൻെറ അധ്യക്ഷതയില്‍ ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.