സഹപാഠിക്ക് ഓട്ടോറിക്ഷ നൽകി കൂട്ടുകാരുടെ കൈത്താങ്ങ്

സഹപാഠിക്ക് ഓട്ടോറിക്ഷ നൽകി കൂട്ടുകാരുടെ കൈത്താങ്ങ് തലശ്ശേരി: ജീവിതപ്രതിസന്ധിയിലായ സഹപാഠിക്ക് നിത്യവൃത്തിക്കായി ഓട്ടോറിക്ഷ നൽകി. തലശ്ശേരി ബി.ഇ.എം.പി സ്കൂളിൽ 1981–86 വർഷങ്ങളിൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ ഹാർട്ട് ബീറ്റ്സാണ് പിലാക്കൂലിലെ ഇബ്രാഹിമിന് ഓട്ടോ നൽകിയത്. 1983-84 വർഷം സ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാർഥിയായിരുന്നു ഇബ്രാഹിം. വാടക വീട്ടിലാണ് താമസം. 3.15 ലക്ഷം രൂപ ചെലവഴിച്ചാണ് ഓട്ടോ വാങ്ങിയത്.ബി.ഇ.എം.പി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എ.എൻ. ഷംസീർ എം.എൽ.എ താക്കോൽ കൈമാറി. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി മുഖ്യാതിഥിയായി. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ നഗരസഭ കൗൺസിലർ ഫൈസൽ പുനത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. മുനീസ് അറയിലകത്ത് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.