ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധം

തലശ്ശേരി: മേലൂർ-പാറപ്രം കടവ് പാലം, അപ്രോച്ച് റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് മേലൂർ ബസ് സ്​റ്റോപ് പരിസരത്ത് മൾട്ടിമീഡിയ ആർട്ടിസ്​റ്റ്​ ഫോറം മുഖ്യമന്ത്രിയുടെ ചിത്രം വരച്ച് സ്ഥാപിച്ച ആശംസ ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. സംഭവത്തെ ആർട്ടിസ്​റ്റ്​ ഫോറം അപലപിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടറി സെൽവൻ മേലൂർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ധർമടം പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.