പുസ്തക ശേഖരണം

തലശ്ശേരി: ജനറൽ ആശുപത്രിയില്‍ ജീവനക്കാര്‍ക്കായി സ്​റ്റാഫ് കൗണ്‍സിലി‍ൻെറ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ ശേഖരണം ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. പിയൂഷ് നമ്പൂതിരിപ്പാട് രചിച്ച 'നിസ്സംഗനായ യാത്രികന്‍' എന്ന കവിത സമാഹാരം ആര്‍.എം.ഒ ഡോ.കെ. മുനീറിന് ൈകമാറി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വി. സതീശന്‍ അധ്യക്ഷത വഹിച്ചു. ഡോ.സുബീഷ് പാറോല്‍, ചീഫ് കണ്‍സൽട്ടൻറ് ഡോ.അജിത് കുമാര്‍, നഴ്‌സിങ് സൂപ്രണ്ട് വിജയലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വത്സ തിലകന്‍, ജിതേഷ്, സ്​റ്റാഫ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം രമണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.