ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം

ആലക്കോട്: വെള്ളാട് വിജയപുരം (ആശാൻ കവല) ക്ഷീരോൽപാദക സഹകരണ സംഘത്തിനു വേണ്ടി 40 ലക്ഷം രൂപ ​െചലവിൽ നിർമിച്ച കെട്ടിടം മുൻ ക്ഷീര വികസന മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ടി.സി. പ്രിയ അധ്യക്ഷതവഹിച്ചു. ഫാ. കുര്യാക്കോസ് കാരക്കാട്ട്, ദീപ ജോസ്, എം.പി. വാഹിദ, ടി.സി. ബാബു, ജോസഫ് പരവംപറമ്പിൽ, ആൻറണി പുതിയ മഠത്തിൽ, സെക്രട്ടറി സി.ജെ. മേരി എന്നിവർ സംസാരിച്ചു. കർഷകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ ഹൈജീനിക് മിൽക് കലക്​ഷൻ സൻെററായിട്ടാണ് കെട്ടിടം നിർമിച്ചത്. വർഷങ്ങളായി വാടക കെട്ടിടത്തിലാണ് ക്ഷീര സംഘം പ്രവർത്തിച്ചുവന്നിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.