പുതുവർഷത്തിൽ കർഷകർക്ക്​ ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: കേന്ദ്ര സർക്കാറി​ൻെറ കർഷക ബില്ലിനെതിരെ നടക്കുന്ന സമര പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിച്ച് പുതുവർഷ പുലരി പ്രതിഷേധ രാത്രിയാക്കി യൂത്ത് കോൺഗ്രസ്. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കാൽടെക്സ് ജങ്​ഷനിൽ നടന്ന പ്രതിഷേധ പരിപാടി കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്​ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, വിനേഷ് ചുള്ളിയാൻ, കെ. കമൽജിത്ത്, സന്ദീപ് പാണപ്പുഴ, ഡി.സി.സി ഭാരവാഹികളായ രജിത്ത് നാറാത്ത്, പി. മാധവൻ മാസ്​റ്റർ, യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കോയിലെരിയൻ, ഷാജു കണ്ടബെത്ത്, പി. ഇമ്രാൻ, സിബിൻ ജോസഫ്, സജേഷ് അഞ്ചരക്കണ്ടി, കെ.എസ്.യു ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ്‌ ഷമ്മാസ്, ബ്ലോക്ക്‌ ഭാരവാഹികളായ നികേത് നാറാത്ത്, സനോജ് പാലേരി, സുധീഷ് കുന്നത്ത്, ഫർസിൻ മജീദ്, കെ.പി. ലിജേഷ്, ഫർഹാൻ മുണ്ടേരി, അൻസിൽ വാഴപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി. നാടൻ കലാപരിപാടികൾ അവതരിപ്പിച്ചും ജീവിതഗന്ധിയായ നാടൻപാട്ടുകൾ പാടിയും പ്രതിഷേധത്തി​ൻെറ രാത്രിയാക്കി മാറ്റിയാണ്​ പുലരുംവരെ ഡൽഹിയിലെ കർഷകരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യം അർപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.