ചോര്‍ച്ച പരിഹരിക്കാതെ റോഡ് നവീകരണം; മട്ടന്നൂരില്‍ പൈപ്പ്‌ പൊട്ടി മെക്കാഡം ടാറിങ്​ തകര്‍ന്നു

മട്ടന്നൂര്‍: കുടിവെള്ള പൈപ്പ് പൊട്ടിയ ചോര്‍ച്ച പരിഹരിക്കാതെയും പൈപ്പ് മാറ്റാതെയും റോഡ് നവീകരണം നടത്തിയതിനെ തുടര്‍ന്ന് മട്ടന്നൂരില്‍ പൈപ്പ്‌പൊട്ടി മെക്കാഡം ടാറിങ്​ തകര്‍ന്നു. തലശ്ശേരി റോഡിലാണ് കഴിഞ്ഞദിവസം രാവിലെ പൈപ്പ്‌ പൊട്ടി റോഡ് തകര്‍ന്നത്. നവംബര്‍ 19 മുതലാണ് മട്ടന്നൂരില്‍ പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നത്. ആദ്യ മൂന്നുദിവസംകൊണ്ട് ഏകദേശം 77.76 ലക്ഷംലിറ്റര്‍ വെള്ളവും ഒമ്പതു​ ദിവസത്തിനകം 1.5 കോടി ലിറ്ററിലധികം വെള്ളവും പാഴായതായാണ് വിലയിരുത്തല്‍. ആദ്യ ഒമ്പതു ദിവസത്തിനകം 1.88 ലക്ഷം കുടുംബങ്ങള്‍ക്കുള്ള കുടിവെള്ളവും ഇതുവരെയായി 4.34 ലക്ഷം കുടുംബങ്ങള്‍ക്കുള്ള കുടിവെള്ളവും നഷ്​ടപ്പെട്ടു. cap മട്ടന്നൂരില്‍ കുടിവെള്ള പൈപ്പ്‌ പൊട്ടി മെക്കാഡം ടാറിങ് ​ തകര്‍ന്നപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.