ക്ഷേത്രപറമ്പിലെ ചന്ദനമരം മോഷണം പോയി

വളപട്ടണം: ക്ഷേത്രവളപ്പിലെ ചന്ദനമരം മോഷണം പോയി. കളരിവാതുക്കൽ ഭഗവതി ക്ഷേത്രപറമ്പിലെ വിലപിടിപ്പുള്ള ചന്ദനമരമാണ്​ മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മുറിച്ചുകടത്തിയത്. കഴിഞ്ഞ വർഷവും ഇവിടെ നിന്ന് ചന്ദനമരം മോഷണം പോയിരുന്നു. ക്ഷേത്രത്തിന് കാവൽക്കാരുെണ്ടങ്കിലും അവർ അറിയാതെയാണ് മോഷണം. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ വളപട്ടണം പൊലീസിൽ പരാതി നൽകി. തുടരെ നടക്കുന്ന മോഷണം അ​േന്വഷിക്കണമെന്ന് ക്ഷേത്ര സമന്വയ സമിതി ജില്ല സെക്രട്ടറി പള്ളിപ്രം പ്രകാശൻ ചിറക്കൽ കോവിലകം ദേവസ്വം അധികൃതരോട്​ ആവശ്യ​െപ്പട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.