ഗതാഗതക്കുരുക്ക്:​ ഡിവൈഡർ സ്​ഥാപിച്ചു

പാപ്പിനിശ്ശേരി: ദേശീയപാതയിലെ കുരുക്കഴിക്കാൻ അധികൃതർ താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചു. പൊലീസ് ഉപയോഗിച്ചു വരുന്ന നിറമുള്ള കോണുകൾ ഉപയോഗിച്ചാണ് പാലത്തിനിരുവശവും ഡിവൈഡർ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കോണുകൾ സ്ഥാപിച്ചപ്പോൾ വലിയ രീതിയിലുള്ള വാഹനക്കുരുക്കും തലങ്ങും വിലങ്ങുമായി കടന്നുവരുന്ന വാഹനങ്ങളെയും ഒരു പരിധിവരെ നിയന്ത്രിക്കാനായെന്ന് പൊലീസ് പറഞ്ഞു. റോഡിൽ ഡിവൈഡർ സ്ഥാപിക്കണമെന്ന് പാപ്പിനിശ്ശേരി നിവാസികളും വാഹന യാത്രക്കാരും വർഷങ്ങളായി ആവശ്യപ്പെട്ടെങ്കിലും അധികൃതർ തള്ളിക്കളയുകയാണുണ്ടായത്. ഈ റോഡിലെ അമിതവേഗതയും വാഹനക്കുരുക്കും പൂർണമായും ഒഴിവാകണമെങ്കിൽ പാലം മുതൽ ധർമശാല വരെ ഡിവൈഡർ സ്ഥാപിക്കണമെന്നാണ് സമീപവാസികൾ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.