പെൻഷൻ പരിഷ്കരണം നടപ്പാക്കണം -കെ.എസ്.എസ്.പി.എ

ശ്രീകണ്ഠപുരം: പെൻഷൻ പരിഷ്കരണം ജനുവരിയിൽതന്നെ നടപ്പാക്കണമെന്ന് കെ.എസ്.എസ്.പി.എ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി.പി. ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ പി.ടി. കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ഇ. ദാമോദരൻ, എം.കെ. ബാലകൃഷ്ണൻ, എൻ.എഫ്. മാത്യു, എൻ.പി. ജോസഫ്, കെ. ഗോവിന്ദൻ, വി.ടി. മാത്യു, കെ.വി. കുഞ്ഞിരാമൻ, ജോസഫ് സഖറിയ, കെ.സി. ജോൺ എന്നിവർ സംസാരിച്ചു. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.എസ്.പി.എ അംഗങ്ങളായ ഡോ. കെ.വി. ഫിലോമിന, പി.പി. ചന്ദ്രാംഗദൻ, ജോസഫിന വർഗീസ്, കെ.വി. കുഞ്ഞിരാമൻ എന്നിവരെ ആദരിച്ചു. കെ.എസ്.എസ്.പി.എ ഇരിക്കൂർ മണ്ഡലം സമ്മേളനം തിങ്കളാഴ്ച 10ന് ശ്രീകണ്ഠപുരം ഇന്ദിരഭവനിൽ നടക്കും. കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ---------------- രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു ശ്രീകണ്ഠപുരം: മടമ്പം ബി.എഡ് കോളജ് രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കോളജ് രക്ഷാധികാരിയുമായ മാർ മാത്യു മൂലക്കാട്ട് വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത സഹായ മെത്രാനും കോളജ് മാനേജറുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷതവഹിച്ചു. മന്ത്രി കെ.ടി. ജലീൽ ഓൺലൈൻ വഴി സന്ദേശം നൽകി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. രജത ജൂബിലി മെമ്മോറിയൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കി​ൻെറ ഉദ്ഘാടനം മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. രജത ജൂബിലി സ്മരണികയുടെ പ്രകാശനം മാർ ജോസഫ് പണ്ടാര​േശ്ശരിൽ നിർവഹിച്ചു. ഫാ. ലൂക്ക് പൂതൃക്കയിൽ, കെ. ബിനോയ്, കെ.ജെ. ചാക്കോ, നിതിൻ നങ്ങോത്ത്, ഡോ. സിനോജ് ജോസഫ്, ശിവകീർത്തന ദിനേശ്, ഫാ. ജോസ് നെടുങ്ങാട്ട്, സിസ്​റ്റർ ഡോ. എൻ.സി. ജെസി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.