കർഷക സമരം: കര്‍ഷകരുടെ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

കണ്ണൂര്‍: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവണ​െമന്ന്​ മന്ത്രി ഇ.പി. ജയരാജന്‍. കര്‍ഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനുപകരം കുത്തകകള്‍ക്കൊപ്പം നില്‍ക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് അപമാനമാണ്. കര്‍ഷകരേക്കാള്‍ മോദിക്കു വേണ്ടപ്പെട്ടവര്‍ അംബാനിയും അദാനിയുമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാറി​ൻെറ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു പിന്തുണയുമായി കണ്ണൂര്‍ ഹെഡ്‌പോസ്​റ്റ്​ ഒാഫിസിനു മുന്നില്‍ ജില്ലയിലെ കര്‍ഷകരുടെ അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കര്‍ഷക​ൻെറ വികാരം മാനിക്കാതെ കര്‍ഷക പ്രക്ഷോഭം തകര്‍ക്കാന്‍ കരിങ്കാലികളെ ഇറക്കിവിടുകയാണ്. ഇതിനെതിരെ എല്ലാ മേഖലയിലുമുള്ള കര്‍ഷകരുടെ ഐക്യം ഊട്ടിയുറപ്പിക്കണമെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി. എ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ഒ.വി. നാരായണന്‍, വത്സന്‍ പനോളി, തോമസ് ഇടക്കരകണ്ടത്തില്‍, കെ.എം. വിജയന്‍, മുസ്തഫ ഹാജി, സി.പി. ഷൈജന്‍, വി.വി. കുഞ്ഞികൃഷ്ണന്‍, ജോജി ആനിത്തോട്ടം, ഹമീദ് ചെങ്ങളായി, കല്യാട്ട് പ്രേമന്‍ എന്നിവർ സംസാരിച്ചു. ബുധനാഴ്​ച സമരം കിസാന്‍ സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. പടം....sp 01

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.