റീപോളിങ് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥി

തലശ്ശേരി: വോട്ടുയന്ത്രത്തിന് തകരാർ കണ്ടെത്തിയ സാഹചര്യത്തിൽ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥി രംഗത്ത്. നഗരസഭ തെരഞ്ഞെടുപ്പിൽ തിരുവങ്ങാട് (40) വാർഡിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ച കെ. ജിതേഷാണ് റീപോളിങ് ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫിസർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയത്. വോട്ടുയന്ത്രം പരിേശാധനക്ക് വിധേയമാക്കണമെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം യന്ത്രം തുറന്നപ്പോൾ രണ്ടു ഘട്ടങ്ങളിലായി ഒന്നും തെളിഞ്ഞില്ല. മൂന്നാം തവണയാണ് വോട്ട് കണക്ക് കണ്ടത്. യന്ത്രത്തി‍ൻെറ അപാകത അപ്പോൾതന്നെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് റിട്ടേണിങ് ഓഫിസർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ജിതേഷ് പരാതി നൽകിയത്്. കോൺഗ്രസിന് രണ്ട് സ്ഥാനാർഥികൾ മത്സരിച്ച വാർഡാണിത്. ഡി.സി.സി അംഗീകരിച്ച സ്ഥാനാർഥിയായിരുന്നു ജിതേഷ്. എന്നാൽ, കെ.പി.സി.സിയുടെ അംഗീകാരത്തോടെ വി.വി. ശുഹൈബും ഇവിടെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. തിരുവങ്ങാട് വാർഡിൽ സി.പി.െഎയിലെ എൻ. രേഷ്മയാണ് 429 വോട്ടി‍ൻെറ ഭൂരിപക്ഷത്തിൽ തെര​െഞ്ഞടുക്കപ്പെട്ടത്. രേഷ‌്മക്ക് 633 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസിലെ കെ. ജിതേഷ‌ിന് 196ഉം ബി.െജ.പിയിലെ പി. നിത്യന് 204ഉം എസ‌്.ഡി.പി.ഐയിലെ അബ്​ദുൽ റാസിക്​ മാളിയേക്കൽ കക്കോട്ടിന് 72ഉം സ്വതന്ത്രനായി മത്സരിച്ച വി.വി. ശുഹൈബ‌ിന് 12ഉം വോട്ടുകൾ ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.