തലശ്ശേരി ആര് ഭരിക്കും?

box തലശ്ശേരി: തെര​െഞ്ഞടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ സ്ഥാനത്ത് ആര് വരുമെന്നാണ് ഇനിയുള്ള ദിവസം ജനം ഉറ്റുനോക്കുന്നത്. വനിതകൾ ഉൾപ്പെടെ 52 പേരാണ് തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 37 സീറ്റ് നേടിയ എൽ.ഡി.എഫിനാണ് ഭരണസാരഥ്യം. തുടർച്ചയായി ആറാം തവണയാണ് എൽ.ഡി.എഫ് തലശ്ശേരിയിൽ വീണ്ടും അധികാരത്തിലേറുന്നത്. ഇത്തവണ ഭരണം വനിത അധ്യക്ഷയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നുപേരാണ് ഇൗ സ്ഥാനത്തേക്ക് പാർട്ടി പരിഗണനയിലുള്ളത്. പുന്നോൽ ഈസ്‌റ്റ്‌ വാർഡിൽ നിന്നുള്ള ജമുനറാണി ടീച്ചർ, ചെള്ളക്കര വാർഡിൽ നിന്നുള്ള ഐ. അനിത, കോടിയേരി വെസ‌്റ്റ‌ിൽ നിന്നുള്ള കെ. മഹിജ ടീച്ചർ എന്നിവരുടെ പേരുകളാണ് പരിഗണന പട്ടികയിലുള്ളത്. ഇവരിൽ ആരായിരിക്കുമെന്ന് ഡിസംബർ 28 വരെ കാത്തിരിക്കണം. അന്നാണ് അധ്യക്ഷയെ അവരോധിക്കുക. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വാഴയിൽ ശശിയുടെ പേരാണ് പരിഗണനയിലുള്ളത്. നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ 21ന് രാവിലെ തലശ്ശേരി ടൗൺഹാളിൽ നടക്കും. ജമുനറാണി ടീച്ചർ 2010-2015 കാലയളവിൽ തലശ്ശേരി നഗരസഭയിൽ വിദ്യാഭ്യാസകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി അംഗമായിരുന്നു. കരിയാട് യു.പി സ്കൂളിൽ നിന്നും വിരമിച്ച ഇവർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കഴിഞ്ഞ നഗരസഭ കൗൺസിലംഗമായിരുന്ന കാരായി ചന്ദ്രശേഖര​ൻെറ ഭാര്യയാണ് െഎ. അനിത. ഭർത്താവി‍ൻെറ അങ്കത്തട്ടിൽ നിന്നാണ് ഇവരും തെരഞ്ഞെടുക്കപ്പെട്ടത്. വടക്കുമ്പാട് സർവിസ് സഹകരണ ബാങ്കിൽ നിന്ന് അസി. മാനേജറായാണ് ഇവർ വിരമിച്ചത്. കഴിഞ്ഞ നഗരസഭ കൗൺസിലിൽ കാരായി ചന്ദ്രശേഖരനെയാണ് തലശ്ശേരി നഗരസഭ ചെയർമാനായി സി.പി.എം ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് വോട്ടിങ്ങിലൂടെയാണ് സി.കെ. രമേശൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ പി.കെ. മുഹമ്മദ് ഫസൽ വധക്കേസിൽ എറണാകുളത്ത് സി.ബി.ഐ തടങ്കലിൽ കഴിയുന്നതിനാൽ പല​േപ്പാഴും കൗൺസിൽ യോഗങ്ങളിൽ ചന്ദ്രശേഖരന് പ​െങ്കടുക്കാൻ സാധിച്ചിരുന്നില്ല. ഭർത്താവിന് ചെയർമാൻ സ്ഥാനം നഷ്​ടപ്പെട്ടതിനാൽ ഇത്തവണ അനിതയെയും ചെയർപേഴ്സൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിച്ചേക്കാം. കോടിയേരി വെസ‌്റ്റ‌ിൽ നിന്നുള്ള കെ. മഹിജ ടീച്ചറും പരിഗണനയിലുണ്ട്. 52 വാർഡുകളുള്ള തലശ്ശേരി നഗരസഭയിൽ ഇത്തവണ പുതുമുഖങ്ങളടക്കം 37 സീറ്റിലാണ് എൽ.ഡി.എഫ് ജയിച്ചത്. ഇതിൽ മൂന്ന് സീറ്റ് സി.പി.ഐക്കും ഒന്ന് നാഷനൽ ലീഗിനുമാണ്. കഴിഞ്ഞ കൗൺസിലിൽ ഘടകകക്ഷിയായിരുന്ന എൻ.സി.പിക്ക് ഇത്തവണ സീറ്റില്ല. ടൗൺഹാൾ വാർഡിൽ മത്സരിച്ച എൻ.സി.പി സ്ഥാനാർഥി പി. സന്ധ്യ ടീച്ചർ മുസ്​ലിം ലീഗിലെ ടി.വി. റാഷിദ ടീച്ചറോട് പരാജയപ്പെടുകയായിരുന്നു. എട്ട് സീറ്റുകൾ നേടിയ ബി.ജെ.പിയാണ് ഇത്തവണ പ്രതിപക്ഷ സ്ഥാനത്തേക്ക്. മൂന്ന് സീറ്റുകൾ നേടിയ കോൺഗ്രസും നാല് സീറ്റുകൾ നേടിയ ലീഗും പ്രതിപക്ഷനിരയിൽ രണ്ടാം സ്ഥാനത്തായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.