ക്വാറൻറീനിൽ കഴിയുന്നയാളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

തലശ്ശേരി: ക്വാറൻറീനിൽ കഴിയുന്ന പ്രവാസിയെ പി.പി.ഇ കിറ്റ് ഇല്ലാത്തതി​ൻെറ പേരിൽ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. പൊന്ന്യം പാലത്തെ സഫ മർവയിൽ പി. സുലൈമാനാണ് പന്ന്യന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ രണ്ടാം ഭാഗം ബൂത്തായ മീത്തലെ ചമ്പാട് അംഗൻവാടി ബൂത്തിൽ വോട്ട് നിഷേധിച്ചത്. വോട്ടെടുപ്പ് ദിവസം വൈകീട്ട് അഞ്ചിനുശേഷം യു.ഡി.എഫ് ബൂത്ത് ഏജൻറ്​ നിസാർ പൊന്ന്യം പ്രിസൈഡിങ് ഓഫിസറോട് സുലൈമാൻ വോട്ടുചെയ്യാൻ വന്നോട്ടെ എന്ന് ചോദിച്ചപ്പോഴാണ് പി.പി.ഇ കിറ്റ് ധരിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളൂവെന്ന് പറഞ്ഞ് സുലൈമാനെ മടക്കിയത്. തെരഞ്ഞെടുപ്പി​ൻെറ തലേ ദിവസം വിദേശത്തുനിന്ന് നാട്ടിലെത്തിയതായിരുന്നു സുലൈമാൻ. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച നിർദേശങ്ങളും സു​െലെമാന് നൽകിയിരുന്നു. ഗ്ലൗസും മാസ്​​ക്കും ധരിച്ചെത്തിയാൽ വോട്ട് ചെയ്യാമെന്നാണ് നിബന്ധന. വോട്ട് നിഷേധിച്ചത് സംബന്ധിച്ച് സുലൈമാൻ കലക്ടർക്ക് പരാതി നൽകി. പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുലൈമാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.