ഉപയോഗിച്ച ഫ്ലക്സുകൾ ഗ്രോബാഗുകളാക്കും

തലശ്ശേരി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഉപയോഗിച്ച ഫ്ലക്സുകൾ ഗ്രോബാഗുകളാക്കി മാറ്റി പ്രകൃതി സംരക്ഷണത്തിനും കാർഷികവൃത്തിയെ പ്രോത്സാഹിപ്പിക്കാനുമായി പ്രത്യേകം പദ്ധതിയുമായി സി.പി.എം കതിരൂർ ലോക്കൽ കമ്മിറ്റി. പദ്ധതിയുടെ ഉദ്ഘാടനം കതിരൂർ ബാങ്ക് പരിസരത്ത് സി.പി.എം ജില്ല സെക്ര​​ട്ടേറിയറ്റംഗം കാരായി രാജൻ നിർവഹിച്ചു. പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുഹമ്മദ് അഫ്സൽ, എ.കെ. രമേശൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.വി. പവിത്രൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.