പൊലീസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആസ്ഥാനത്തുനിന്ന് -വെൽ​െഫയർ പാർട്ടി

പഴയങ്ങാടി: കേരള പൊലീസിനെ ഭരിക്കുന്നത് നാഗ്​പുരിലെ ആർ.എസ്.എസ് ആസ്ഥാന കേന്ദ്രത്തിൽ നിന്നാണെന്ന് വെൽ​െഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ശഫീഖ്. പുതിയങ്ങാടിയിൽ യു.ഡി.എഫ്​ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് പ്രവർത്തകർ പ്രതികളായ എല്ലാ കേസുകളിലും പ്രതികൾക്കനുകൂലമാകുന്ന രീതിയിൽ എഫ്.ഐ.ആറിടുകയാണ്​. ആർ.എസ്.എസിലെ കൊലക്കേസ് പ്രതികളെ മനോരോഗികളാക്കി രക്ഷപ്പെടുത്തുകയാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു. ബി.സി. കാസിം അധ്യക്ഷത വഹിച്ചു. സൈനുദ്ദീൻ കരിവെള്ളൂർ, എസ്.എ.പി. അബ്​ദുൽ സലാം, കായിക്കാരൻ സഹീദ്, ബി.പി. അബ്​ദുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.