ഐ.എം.എ സമരത്തിന് ഐക്യദാർഢ്യവുമായി സർക്കാർ ഡോക്ടർമാരും

കണ്ണൂർ: ആരോഗ്യമേഖലയെ തകർക്കുന്ന അശാസ്ത്രീയ സങ്കരവൈദ്യത്തിനെതിരായി ഐ.എം.എ പ്രഖ്യാപിച്ച രാജ്യവ്യാപക സമരത്തിന്​ കെ.ജി.എം.ഒ.എ പിന്തുണ പ്രഖ്യാപിച്ചു. ആയുർവേദവും ആധുനിക മെഡിസിനും കൂട്ടിക്കുഴച്ചു സാധാരണക്കാരന് അശാസ്ത്രീയ ചികിത്സ നൽകാൻ പ്രേരിപ്പിക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി നടക്കുന്ന മെഡിക്കൽ സമരത്തിൽ സർക്കാർ ഡോക്ടർമാരും പങ്കെടുക്കുമെന്ന്​ കെ.ജി.എം.ഒ.എ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ അത്യാഹിത സേവനങ്ങൾ, കോവിഡ് ചികിത്സ, അടിയന്തര ശസ്ത്രക്രിയ, തെരഞ്ഞെടുപ്പ്​ സംബന്ധമായ സേവനങ്ങൾ എന്നിവ മുടങ്ങാതെ ഒ.പി സേവനങ്ങൾ ബഹിഷ്കരിച്ച്​ സർക്കാർ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും. സ്വകാര്യ പ്രാക്ടീസ് പൂർണമായും ഉണ്ടായിരിക്കില്ല. എല്ലാവരും സഹകരിക്കണമെന്ന് ജില്ല പ്രസിഡൻറ്​ ഡോ. ഒ.ടി. രാജേഷ്, സെക്രട്ടറി ഡോ. സി. അജിത്കുമാർ, ഡോ. കെ.സി. സച്ചിൻ, ഡോ. സി.പി. ബിജോയ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.