വിമാനത്താവളത്തിൽ ഫിലിം പ്രൊജക്ടര്‍ സ്ഥാപിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ ഫിലിം പ്രൊജക്ടര്‍ സ്ഥാപിച്ചു. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ച പ്രൊജക്ടര്‍ കിയാല്‍ എം.ഡി വി. തുളസീദാസ് ഉദ്ഘാടനം ചെയ്തു. ഒന്നര പതിറ്റാണ്ട് മുമ്പ് ഉപയോഗിച്ചിരുന്ന പ്രൊജക്ടറാണ് വിമാനത്താവളത്തില്‍ പ്രദര്‍ശനത്തിന് സ്ഥാപിച്ചത്. ചലച്ചിത്ര നിര്‍മാതാവ് ലിബര്‍ട്ടി ബഷീറാണ് ത​ൻെറ ശേഖരത്തിലുണ്ടായിരുന്ന രണ്ട് പ്രൊജക്ടറുകള്‍ രണ്ടാം വാര്‍ഷിക ദിനത്തില്‍ വിമാനത്താവളത്തിന്​ നല്‍കിയത്. കാര്‍ബണ്‍ കത്തിച്ച് അതി​ൻെറ വെളിച്ചത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്ന ഇവ 1987 വരെ ഉപയോഗത്തില്‍ ഉണ്ടായിരുന്നതാണ്. ചെ​െന്നെയിലെ സ്വാമി ആന്‍ഡ് കമ്പനിയാണ് ഇത് നിര്‍മിച്ചത്. പിന്നീട് ഉപയോഗത്തില്‍ വന്ന, കാര്‍ബണിന് പകരം ലൈറ്റ് സംവിധാനം ഉപയോഗിച്ചിരുന്ന പ്രൊജക്ടറും വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്. പുതുതലമുറയിലുള്ളവര്‍ക്ക് ഇവ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവള ടെര്‍മിനലില്‍ പ്രദര്‍ശിപ്പിക്കുന്നത്. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് പ്രൊജക്ടറിനെക്കുറിച്ച് മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുമെന്ന് കിയാല്‍ എം.ഡി വി. തുളസീദാസ് പറഞ്ഞു. ലിബര്‍ട്ടി ബഷീര്‍, നവാസ് മേത്തര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.