ക്രിസ്​മസിനെ വരവേൽക്കാൻ നക്ഷത്രങ്ങൾ മിഴിതുറന്നു

നക്ഷത്രങ്ങളും പുൽക്കൂടും വർണ ബലൂണുമൊക്കെയായി വിപണി സജീവമായി ഇരിട്ടി: മഞ്ഞുപെയ്യുന്ന ക്രിസ്​മസ് രാവിനെ വരവേൽക്കാൻ നാടൊരുങ്ങുന്നു. കോവിഡ്​ പ്രതിസന്ധിക്കിടയിലും ക്രിസ്​മസിനെ വരവേൽക്കാൻ വിപണി സജീവമായി​. നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്​മസ് ട്രീയും വർണ ബലൂണുമൊക്കെയായി വിപണി സജീവമാവുകയാണ്. മിഴിചിമ്മുന്ന നക്ഷത്രങ്ങളേക്കാൾ പല വർണങ്ങളിൽ തെളിയുന്ന എൽ.ഇ.ഡി ബൾബുകൾക്കാണ് ആവശ്യക്കാരെറേ. ആളുകളെ ആകർഷിക്കാൻ വിവിധ നിറവും രൂപകൽപനയുമാണ് ന്യൂ ജനറേഷൻ നക്ഷത്രങ്ങൾക്ക്. എൽ.ഇ.ഡി നക്ഷത്രങ്ങളാണ് ഇത്തവണയും വിപണിയിലെ താരം. 120 മുതൽ 1200 രൂപ വരെയാണ് ഇവയുടെ വില. പേപ്പർ നക്ഷത്രങ്ങളിൽ 10 രൂപ മുതലുള്ള ചെറു താരകങ്ങളും വിപണിയിലുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ തകർന്ന വ്യാപാരമേഖല പതിയെ ഉണർന്നുവരുകയാണ്. വരും ദിവസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.