വളപട്ടണം പഞ്ചായത്ത്​: വളപട്ടണത്ത്​ വലതിലിടഞ്ഞ്​ ലീഗ്​

വളപട്ടണം: എന്നും വലതിനോടൊപ്പം ചാരിനിന്ന വളപട്ടണത്തെ പോരിന്​ ഇത്തവണ ചൂട്​ കൂടുതലാണ്​. കണ്ണൂർ പട്ടണത്തിൽ നിന്നും എട്ട്​ കിലോമീറ്റർ വടക്കുമാറി വളപട്ടണം പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്ത് കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണ്. പഞ്ചായത്തി​ൻെറ അതിരുകൾ വടക്ക് -ചിറക്കൽ, അഴീക്കോട് ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് -ചിറക്കൽ‍, പുഴാതി, പള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകൾ, തെക്ക് -പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് അഴീക്കോട് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. ഇൗ തെരഞ്ഞെട​ുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസും ലീഗും യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്​. പലതവണ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രശ്​ന പരിഹാരത്തിനായി ജില്ലതലത്തിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, നേതാക്കളുടെ നിർദേശങ്ങൾ പാലിക്കാതെയാണ് യു.ഡി.എഫിലെ പ്രബല കക്ഷികളായ കോൺഗ്രസും ലീഗും പ്രാദേശിക തലത്തിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. ഇരു പാർട്ടികളിലെയും അധികാര തർക്കങ്ങളും ചേരിപ്പോരും കഴിഞ്ഞ ഭരണസമിതിയുടെ ആരംഭത്തിൽ തന്നെ രൂക്ഷമായിരുന്നു. 2015ലെ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ മത്സരിച്ച ലീഗ് മൂന്നിടത്ത് മാത്രമാണ് വിജയിച്ചത്. മത്സരിച്ച ആറ്​ സീറ്റിലും കോൺഗ്രസ് ജയിച്ചു. രണ്ട് സീറ്റിൽ സി.പി.എമ്മും ഒരു സീറ്റിൽ വെൽഫെയർ പാർട്ടിയും ഒരു സീറ്റിൽ സ്വന്തന്ത്രനുമാണ് വിജയിച്ചത്. മത്സരിച്ച നാല് സീറ്റുകളിൽ ലീഗ് സ്ഥാനാർഥികൾ പരാജയപ്പെടാനിടയായത് കോൺഗ്രസ് അട്ടിമറിച്ചതാണെന്ന് ലീഗ് പ്രവർത്തകർ ആരോപിക്കുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലും ലീഗ് - കോൺഗ്രസ് ആഭ്യന്തര തർക്കം രൂക്ഷമായിരുന്നു. ഇതി​ൻെറ മൂർധന്യാവസ്​ഥയിലാണ്​ ലീഗ്​ മുന്നണി ബന്ധം വിട്ട്​ ഒറ്റക്ക്​ മത്സരിക്കാൻ തീരുമാനിച്ചത്​. ഇത്തവണ 13 സീറ്റിൽ എൽ.ഡി.എഫിൽ സി.പി.എം എട്ടിടത്തും ഇടത്​ പിന്തുണയോടെയുള്ള സ്വതന്ത്രർ അഞ്ചിടത്തുമാണ്​ മത്സരിക്കുന്നത്​. യു.ഡി.എഫ്​ മുന്നണി ബന്ധമില്ലാത്തതിനാൽ കോൺഗ്രസ്​ ഒറ്റക്ക്​ എട്ടിടത്താണ്​ ജനവിധി തേടുന്നത്​. ലീഗും വെൽഫെയർ പാർട്ടിയും തമ്മിലാണ്​ ഇത്തവണ നീക്കുപോക്ക്​. ഇൗ ധാരണ പ്രകാരം 10 വാർഡിൽ ലീഗും രണ്ടിടത്ത്​ വെൽഫെയർ പാർട്ടിയുമാണ്​ മത്സരിക്കുന്നത്​. കഴിഞ്ഞതവണ ഒരിടത്ത്​ വെൽഫെയർ പാർട്ടി ജയിച്ചിരുന്നു. ബി.ജെ.പി, എസ്​.ഡി.പി.​െഎ സ്​ഥാനാർഥികൾ നാലിടങ്ങിൽ മാറ്റുരക്കുന്നുണ്ട്​. ഒരിടത്ത്​ സ്വതന്ത്രനും ജനവിധി തേടുന്നു. ഒറ്റനോട്ടത്തിൽ .................................... വിസ്​തൃതി -2.04 ചതുരശ്ര കിലോമീറ്റർ ആകെ വോട്ടർമാർ -6,421 സ്​ത്രീ -3,299 പുരു. -3,122. കക്ഷിനില ......................... ആകെ വാർഡ്​ -13 യു.ഡി.എഫ്​ -ഒമ്പത്​ കോൺഗ്രസ്​ -ആറ്​ മുസ്​ലിം ലീഗ്​ -മൂന്ന്​ എൽ.ഡി.എഫ്​ -രണ്ട്​ സി.പി.എം -രണ്ട്​ വെൽഫെയർ പാർട്ടി -ഒന്ന്​ സ്വത.-ഒന്ന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.