സൗജന്യ റേഷൻ വിതരണം

മാഹി: മാഹി മേഖലയിലെ മുഴുവന്‍ എ‌.എ.വൈ /പി.എച്ച്.എച്ച് (ബി‌.പി‌.എല്‍) റേഷന്‍ കാർഡ് ഉടമകൾക്കും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം അനുവദിച്ച സൗജന്യ റേഷൻ ഡിസംബർ മൂന്നിനും നാലിനും വിതരണം ചെയ്യും. ഒരാൾക്ക് പ്രതിമാസം അഞ്ചുകിലോ അരി വീതമാണ് ലഭിക്കുക. നവംബറിലെ അരി താഴെ പറയുന്ന കേന്ദ്രങ്ങളില്‍ ഡിപ്പോ നമ്പര്‍ പ്രകാരം വിതരണം ചെയ്യും. രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒന്നുവരെയും ഉച്ച രണ്ടുമുതല്‍ അഞ്ചുവരെയുമാണ്​ വിതരണം. മുമ്പ്​ എ.പി.എല്‍ (മഞ്ഞ) റേഷന്‍ കാർഡ് ഉടമകൾക്ക് അനുവദിച്ച 20 കിലോ സൗജന്യ അരി വാങ്ങാൻ സാധിക്കാത്ത അർഹരായവർക്കും ഈ ദിവസങ്ങളിൽ അരി കൈപ്പറ്റാം. ജി‌.എല്‍.‌പി.‌എസ്, പാറക്കല്‍ (ഒന്ന് മുതൽ അഞ്ച്, 16 വാർഡുകൾ), യു.ജി‌.എച്ച്.എസ്, ചാലക്കര (ആറ്, ഏഴ്, 15,18), അവറോത്ത് മിഡില്‍ സ്കൂള്‍, ഈസ്​റ്റ്​ പള്ളൂര്‍ (എട്ട്,17), വി.എൻ.പി.ജി‌.എച്ച്.എസ്.എസ്, പള്ളൂര്‍ (ഒമ്പത്, 10, 11, 12), ജി‌.എല്‍‌.പി‌.എസ്, പന്തക്കല്‍ (13, 14). സൗജന്യ അരി വാങ്ങാൻ വരുന്നവർ മാസ്ക് ധരിക്കുകയും റേഷന്‍ കാർഡും അസ്സൽ തിരിച്ചറിയൽ രേഖയും പേനയും ആവശ്യമായ സഞ്ചിയുമായി വിതരണ കേന്ദ്രത്തിലെത്തി സാമൂഹിക അകലം പാലിച്ച് അരി കൈപ്പറ്റണമെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.