കേളകത്തെ ജ്വല്ലറി മോഷണശ്രമം; പൊലീസ് അന്വേഷണം ഊര്‍ജിതം

കേളകം: ബിന്ദു ജ്വല്ലറിയിലെ കവർച്ചശ്രമം അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതികള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ച പുലർച്ച 2.40ഓടെയാണ് കേളകം ബിന്ദു ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണശ്രമം നടന്നത്. അഞ്ചംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും വ്യക്തമായത്. കാറിലെത്തിയ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസി​ൻെറ പ്രാഥമിക നിഗമനം. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. വാഹനം സഞ്ചരിച്ച പ്രദേശങ്ങളിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമാന രീതിയില്‍ തന്നെയാണ് മണത്തണയിലെ മലഞ്ചരക്ക് കടയിലും മോഷണം നടന്നത്. ഇതേ വാഹനം മണത്തണയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായതിനാൽ ഇരു മോഷണങ്ങൾക്കുപിന്നിലും ഒരേ പ്രതികളാണെന്ന നിഗമനത്തിലാണ് പൊലീസ്. കേളകം സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.വി. രാജ​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജ്വല്ലറി മോഷണശ്രമം അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.