തെരഞ്ഞെടുപ്പ്​ ഒരുക്കം; പേരാവൂരിൽ പൊലീസ് പരിശോധന

പേരാവൂര്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ പേരാവൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമായി പരിശോധന നടത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങളും അനിഷ്​ട സംഭവങ്ങളും ഇല്ലാതാക്കി സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായാണ് പൊലീസി​ൻെറ നേതൃത്വത്തില്‍ സ്​റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തിയത്. പേരാവൂര്‍ സി.​െഎ പി.ബി. സജീവി​ൻെറ നേതൃത്വത്തില്‍ വായന്നൂര്‍, കണ്ണമ്പള്ളി, വേക്കളം, തെരു, ചെവിടിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. ബോംബ് സ്‌ക്വാഡ് എസ്.ഐ അജിത് കുമാര്‍, പി.പി. പ്രഭാകരന്‍, സി.പി.ഒ പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.