വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ ധര്‍ണ

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തി​ൻെറ ലൈറ്റ് അപ്രോച്ചിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കുടിയിറക്കുവിരുദ്ധ കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി. കൗണ്‍സിലര്‍ കെ.വി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ വെള്ളൂര്‍, കെ.പി. രാമചന്ദ്രന്‍, സി. രവീന്ദ്രന്‍, എ. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.