പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നാളെ മുതൽ

പങ്കെടുക്കാത്തവർക്കെതിരെ നടപടി കണ്ണൂർ: പോളിങ്​ ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസുകൾ നവംബർ 30 മുതൽ 11 ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലും ജില്ല കേന്ദ്രത്തിലും നടക്കും. പോളിങ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ നിശ്ചയിക്കപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ പരിശീലന ക്ലാസുകളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. പോളിങ്‌ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാൻ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നൽകി ഒഴിവാക്കൽ ഉത്തരവ് ലഭിക്കാത്ത മുഴുവൻ ഉദ്യോഗസ്ഥരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കും വിധം കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.