ആശങ്കയിൽ യു.ഡി.എഫ്​; പ്രതീക്ഷയിൽ എൽ.ഡി.എഫ്​

ജില്ല പഞ്ചായത്ത് ഡിവിഷൻ: പേരാവൂർ കേളകം: യു.ഡി.എഫി​ൻെറ സിറ്റിങ്​ സീറ്റാണ്​ ജില്ല പഞ്ചായത്ത്​ പേരാവൂർ ഡിവിഷൻ. എന്നാൽ, കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞത്​ യു.ഡി.എഫിന്​ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്​. ഇതുതന്നെയാണ്​ എൽ.ഡി.എഫിനു നൽകുന്ന പ്രതീക്ഷയും. കുടിയേറ്റ കർഷകർ ഏറെയുള്ള മലയോര മേഖലയുൾപ്പെടുന്ന ഡിവിഷനിൽ റബർ കർഷകർ ഉൾപ്പെടെയാണ്​ വിധി നിർണയിക്കുന്നത്​. കേരള കോൺഗ്രസിന് ഏറെ സ്വാധീനമുള്ളതാണ്​ പ്രദേശം. കേരള കോൺഗ്രസ്​ ജോസ് കെ.​ മാണി വിഭാഗത്തി​ൻെറ ഇടതുമുന്നണി​ പ്രവേശത്തിലും എൽ.ഡി.എഫ്​ പ്രതീക്ഷ പുലർത്തുന്നുണ്ട്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ യു.ഡി.എഫി​ൻെറ വിജയത്തിന്​ പ്രധാന പങ്കുവഹിച്ച കേളകം, കൊട്ടിയൂർ പ്രദേശങ്ങൾ പേരാവൂർ ഡിവിഷനിലാണ്​. അതുകൊണ്ടുതന്നെ ഡിവിഷൻ നിലനിർത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ്​ യു.ഡി.എഫ്​. എന്നാൽ, കണിച്ചാർ പഞ്ചായത്തി​ൻെറ ഭൂരിഭാഗവും സമീപ ഡിവിഷനായ കോളയാടി​ൻെറ ഭാഗമാണ്. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനത്തോടുള്ള പാർട്ടികളുടെ നിലപാട് ഇൗ തെരഞ്ഞെടുപ്പിൽ ചർച്ചയാകും​. ഇത്​ തെരഞ്ഞെടുപ്പ്​ ഫലത്തെ സ്വാധീനിക്കാനും സാധ്യതയുണ്ട്​. കൊട്ടിയൂർ പഞ്ചായത്ത് പൂർണമായും കേളകം പഞ്ചായത്തിലെ ഒന്നുമുതൽ പത്തുവരെ വാർഡുകളും കണിച്ചാറിലെ ഒന്ന്, രണ്ട് വാർഡുകൾ, പേരാവൂർ പഞ്ചായത്തിലെ എട്ട്, ഒമ്പത്, 16 വാർഡുകൾ ഒഴികെ മറ്റു 13 വാർഡുകളും മുഴക്കുന്ന് പഞ്ചായത്തിലെ പാലാ ബ്ലോക്ക് ഡിവിഷനിൽ ഉൾപ്പെടുന്ന വാർഡുകളും മുരിങ്ങോടി ഡിവിഷനിലെ ഒമ്പത്, 10 വാർഡുകളും ഉൾപ്പെടുന്നതാണ്​ പേരാവൂർ ഡിവിഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ സണ്ണി മേച്ചേരി 1094 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വനിത സംവരണ ഡിവിഷനായ പേരാവൂരിൽ യു.ഡി.ഫിൽ നിന്നും ജനവിധി തേടുന്നത് യൂത്ത് കോൺഗ്രസ് രാഷ്​ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ജൂബിലി ചാക്കോയാണ്. നിലവിൽ പേരാവൂർ പഞ്ചായത്ത് പത്താംവാർഡ് മുള്ളേരിക്കൽ അംഗമായിരുന്ന ഇവർ മഹിള കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻറ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് എന്നീ പദവികളും വഹിക്കുന്നു. 2013 മുതൽ 19 വരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ മണ്ഡലം സെക്രട്ടറിയുമായിരുന്നു. പേരാവൂർ സ്വദേശിനിയാണ്. എൽ.ഡി.എഫിൽ എൻ.സി.പിയാണ്​ ഡിവിഷനിൽ മത്സരിക്കുന്നത്​. നാഷനലിസ്​റ്റ്​ മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിയും എൻ.സി.പി ജില്ല കമ്മിറ്റി അംഗവുമായ ഷീന ജോൺ വയലിൽ ആണ് സ്ഥാനാർഥി. കേളകം സ്വദേശിയാണ് ഷീന. എൻ.ഡി.എ സ്​ഥാനാർഥി ബി.ഡി.ജെ.എസിലെ ജോവാൻ അനിരുദ്ധനാണ്​. എസ്.എൻ.ഡി.പി ഇരിട്ടി യൂനിയൻ വനിത വിഭാഗം പ്രസിഡൻറും ബി.ഡി.എം.എസ് ജില്ല പ്രസിഡൻറുമാണ്. കഴിഞ്ഞ തവണ കൊട്ടിയൂർ പഞ്ചായത്ത് പത്താം വാർഡിൽ നിന്നും പരാജയപ്പെട്ടു. കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശിയാണ്. phot must പടം...സന്ദീപ് (പടം )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.