വീട്ടമ്മയുടെ നാലര പവൻ താലിമാല കവർന്നതായി പരാതി

ന്യൂമാഹി: വീട്ടിനകത്ത് അഴിച്ചുവെച്ച വീട്ടമ്മയുടെ നാലര പവൻ സ്വർണ താലിമാല മോഷണം പോയി. പരിമഠം എടന്നൂർ ശ്രീനാരായണ മഠത്തിന്​ സമീപം ആത്മേയത്തിൽ ഷിബിലി (45) പ്രഭാതസവാരിക്ക് പോകുന്നതിനു മുമ്പായി വീട്ടിൽ അഴിച്ചുവെച്ച മാലയാണ് രാവിലെ ആറിനും 6.45നുമിടയിൽ നഷ്​ടപ്പെട്ടത്. ഞായറാഴ്ച രാവിലെ ആറിന് ഷിബിലി വീടി​ൻെറ മുൻവാതിൽ അടച്ച്​ പ്രഭാതസവാരിക്ക് ഇറങ്ങിയ നേരത്താണ് മാല മോഷണം പോയതെന്ന് ന്യൂമാഹി പൊലീസ് പറഞ്ഞു. ഇവരുടെ മക്കൾ വീട്ടിൽ ഉറങ്ങുന്നുമുണ്ടായിരുന്നു. നടത്തം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അഴിച്ച​ുവെച്ച മാല മോഷണം പോയത് അറിഞ്ഞത്. ഉടൻ ന്യൂമാഹി പൊലീസിൽ പരാതി നൽകി. എസ്.ഐ മഹേഷ് കെ. നായർ, എസ്.എച്ച്.ഒ അരുൺദാസ് എന്നിവർ സംഭവം നടന്ന വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധനകൾ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.