പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതിയുമായി പൊലീസുകാരൻ

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതിയുമായി പൊലീസുകാരൻ വോട്ടർ പട്ടികയിൽനിന്ന്​ പേര്​ തള്ളി എന്നാരോപിച്ചാണ്​ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്​ ശ്രീകണ്ഠപുരം: രണ്ടു തവണ വിചാരണക്ക്​ ഹാജരായിട്ടും രാഷ്​ട്രീയ താൽപര്യത്തിനായി പടിയൂർ പഞ്ചായത്ത് സെക്രട്ടറി ത​ൻെറ വോട്ട് തള്ളി എന്നാരോപിച്ച് സിവിൽ പൊലീസ് ഓഫിസർ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ഊരത്തൂരിലെ കൊയിറ്റി വീട്ടിൽ കെ. ലിവിൻ ആണ് പടിയൂർ പഞ്ചായത്ത് സെക്രട്ടറി അനിൽ രാമകൃഷ്ണനെതിരെ പരാതി നൽകിയത്. ഊരത്തൂരിൽ ജനിച്ചു വളർന്ന ലിവിൻ കഴിഞ്ഞ നിയമസഭ, ലോക്​സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് ചെയ്തത് ഇവിടെയാണ്. ഇദ്ദേഹത്തി​ൻെറ വോട്ട് തള്ളാതിരിക്കാൻ രേഖകളുമായി സെപ്റ്റംബർ 17ന് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇതു പ്രകാരം ലിവിൻ എല്ലാ രേഖകളും സഹിതം പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നിൽ ഹാജരായി. എന്നാൽ, പുതുക്കിയ പട്ടിക വന്നപ്പോൾ ലിവി​ൻെറ പേരില്ല. തുടർന്ന് ഒക്ടോബറിൽ ഓൺലൈനായി വീണ്ടും അപേക്ഷിച്ചു. തുടർന്ന് നവംബർ അഞ്ചിന് നടന്ന ഹിയറിങ്ങിലും ഇദ്ദേഹം എല്ലാ രേഖകളുമായി ഹാജരായി. ഇതിനുശേഷം പ്രഖ്യാപിച്ച വോട്ടർ പട്ടികയിലും ലിവി​ൻെറ പേര് തള്ളിയതായി കണ്ടു. കോവിഡ് ഡ്യൂട്ടിക്കിടയിലും എല്ലാ രേഖകളുമായി രണ്ടുതവണ ഹിയറിങ്ങിന് ഹാജരായിട്ടും ഒരു രാഷ്​ട്രീയ പാർട്ടിയുടെ താൽപര്യത്തിനായി ത​ൻെറ പൗരാവകാശം നിഷേധിച്ച സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ലിവിൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.