തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം നീക്കം -ബി.ജെ.പി

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ ശ്രമിച്ചവരെയും പിന്താങ്ങിയവരെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച സി.പി.എം നടപടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കത്തി​ൻെറ ഭാഗമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ്​ എന്‍. ഹരിദാസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആന്തൂര്‍, മുഴക്കുന്നിലെ മുടക്കോഴി, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളില്‍ പത്രിക സമര്‍പ്പിച്ചവരെയും പിന്താങ്ങിയവരെയും സി.പി.എം സംഘം ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതു തെരഞ്ഞെടുപ്പ് ദിവസം കള്ളവോട്ടും വോട്ടുപിടിത്തവും ആക്രമണവും നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള നീക്കത്തി​ൻെറ ഭാഗമാണ്. സംസ്ഥാനത്തും ജില്ലയിലാകമാനവും സി.പി.എമ്മിനെതിരായി നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യം തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയായി മാറുമെന്നതിനാലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, ട്രഷറര്‍ യു.ടി. ജയന്തന്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.