പയ്യാവൂർ പൊലീസ് സ്​റ്റേഷൻ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ

പയ്യാവൂർ പൊലീസ് സ്​റ്റേഷൻ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ ഫോട്ടോ: SKPM Police Station പയ്യാവൂർ പൊലീസ് സ്​റ്റേഷന് കണ്ടകശ്ശേരിയിൽ ഒരുങ്ങുന്ന കെട്ടിടംഉദ്ഘാടനം ഡിസംബറിൽശ്രീകണ്ഠപുരം: പയ്യാവൂർ പൊലീസ് സ്​റ്റേഷന് കണ്ടകശ്ശേരിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തി​ൻെറ പണി അന്തിമഘട്ടത്തിൽ. തേപ്പ് പണിയും മറ്റുമാണ് നിലവിൽ പൂർത്തിയാകുന്നത്. ഡിസംബർ പകുതിയോടെ കെട്ടിടോദ്ഘാടനം നടത്താനാണ് തീരുമാനം.കോട്ടയം അതിരൂപത സൗജന്യമായി നൽകിയ 35 സൻെറ്​ സ്ഥലത്താണ് കെട്ടിടം ഒരുങ്ങുന്നത്. സ്​റ്റേഷൻ നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയിട്ട് രണ്ട് വർഷത്തിനു ശേഷമാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. അതിനാൽ, കഴിഞ്ഞ വർഷം അവസാനമാണ് നിർമാണം തുടങ്ങിയത്.1.8 കോടി രൂപ ചെലവിൽ ഹാബിറ്റാറ്റാണ് നിർമാണം നടത്തുന്നത്. വിശ്രമമുറി, കമ്പ്യൂട്ടർ മുറി, റെക്കോഡ് മുറി, പരേഡ് ഗ്രൗണ്ട് തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് നിർമാണം. നേരത്തെ പണി പൂർത്തിയാക്കാൻ തീരുമാനിച്ചതാണെങ്കിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതും ലോക്ഡൗണിൽ കുടുങ്ങിയതും തിരിച്ചടിയായി.പണി വൈകിയത് ഏറെ ആക്ഷേപങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. പയ്യാവൂർ ബസ്​സ്​റ്റാൻഡിന് സമീപം പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലാണ് നിലവിൽ പൊലീസ് സ്​റ്റേഷൻ അസൗകര്യങ്ങളാൽ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ പയ്യാറ്റ് വയലിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്​റ്റേഷൻ 12 വർഷം മുമ്പ്​ ഇവിടേക്ക് മാറ്റുകയായിരുന്നു. മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തിൽ ഫയലുകൾ പോലും സൂക്ഷിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. ഈ കെട്ടിടത്തിൽ ലോക്കപ്പോ പൊലീസുകാർക്കുള്ള വിശ്രമമുറിയോ വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ തൊണ്ടിമുതൽ സുക്ഷിക്കാനുള്ള സ്ഥലമോ ഇല്ല. അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്ക് സമീപത്തെ കൃഷിഭവനെയാണ് നിലവിൽ പൊലീസുകാർ ആശ്രയിക്കുന്നത്. അതിനിടെ പഞ്ചായത്തിന് മികച്ച കെട്ടിട സമുച്ചയമൊരുക്കാൻ തീരുമാനിച്ചതിനാൽ പൊലീസ് സ്​റ്റേഷൻ ഒഴിഞ്ഞുകൊടുക്കാൻ കഴിഞ്ഞ വർഷം തന്നെ നോട്ടീസും നൽകിയിരുന്നു. പൊലീസ് സ്​റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പഴയ കെട്ടിടം പൊളിച്ചുനീക്കാനാണ് പഞ്ചായത്തി​ൻെറ തീരുമാനം.പുതിയ കെട്ടിടമൊരുങ്ങുന്നതോടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.