കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്ട്രേഷൻ പുതുക്കണം

കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്ട്രേഷൻ പുതുക്കണം ഇരിട്ടി: 1960 ലെ കേരള ഷോപ്സ് ആൻഡ്​ കമേർസ്യൽ എസ്​റ്റാബ്ലിഷ്​മൻെറ്​ നിയമ പ്രകാരം തൊഴിൽ വകുപ്പിൽ രജിസ്​റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളും വ്യക്തികളും നവംബർ 30 നകം ഓൺലൈനായി അപേക്ഷ നൽകി രജിസ്ട്രേഷൻ പുതുക്കണമെന്ന് ഇരിട്ടി അസി. ലേബർ ഓഫിസർ അറിയിച്ചു.നവംബർ 30നു ശേഷം സമർപ്പിക്കുന്ന രജിസ്ട്രേഷൻ പുതുക്കൽ അപേക്ഷകൾക്ക് 25 ശതമാനം അധിക ഫീസ് ഈടാക്കും. ഇതു പ്രകാരം തൊഴിലാളികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തനമാരംഭിച്ച് 60 ദിവസത്തിനകം തൊഴിൽ വകുപ്പി​ൻെറ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.