ആന്തൂർ: ഇടതു സ്ഥാനാർഥികളായി

ആന്തൂർ: ഇടതു സ്ഥാനാർഥികളായിതളിപ്പറമ്പ്: ആന്തൂർ നഗരസഭയിലേക്കുള്ള ഇടതു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 28 സീറ്റുകളിൽ സി.പി.എം 27ലും സി.പി.ഐ ഒരിടത്തും മത്സരിക്കും. ആന്തൂരിൽ വികസനക്കുതിപ്പുണ്ടാക്കാൻ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണംകൊണ്ട് സാധിച്ചതായി ഇടതുനേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 28 അംഗങ്ങളിൽ 14 പേരും എതിരില്ലാതെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. അടിസ്ഥാന സൗകര്യം ഇല്ലാതിരുന്ന നിലയിൽനിന്ന്​ ആന്തൂരിനെ മികവിലേക്ക് നയിക്കാൻ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ഭരണംകൊണ്ട് സാധിച്ചുവെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് പറഞ്ഞു. ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പി. മുകുന്ദൻ മുണ്ടപ്രത്ത് മത്സരിക്കും. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ 23കാരി ഇ. അഞ്ജന ആന്തൂർ വാർഡിൽനിന്ന്​ ജനവിധി തേടും. വാർത്തസമ്മേളനത്തിൽ വേലിക്കാത്ത് രാഘവൻ, നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള, സ്ഥാനാർഥികളായ പി. മുകുന്ദൻ, പി.കെ. മുജീബ് റഹ്മാൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.