മാർച്ചും ധർണയും

മാർച്ചും ധർണയും Mahe Spinning Mill Strike മാഹി ഗവ. ഹൗസിനു മുന്നിൽ നടത്തിയ ധർണ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുമാഹി: ഏഴു മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന മാഹി സ്പിന്നിങ് മിൽ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മാഹി ഗവ. ഹൗസിനു മുന്നിൽ ധർണ നടത്തി.സംയുക്ത തൊഴിലാളി യൂനിയൻ നടത്തുന്ന അനിശ്ചിതകാല സമരത്തി​ൻെറ 65ാം ദിവസത്തിലാണ് ധർണ നടന്നത്. നഗരസഭ മൈതാനിയിൽനിന്ന് ആർ.എ ഓഫിസിലേക്ക് മാർച്ചും നടത്തി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി ചെയർമാൻ ഐ.എൻ.ടി.യു.സി ദേശീയ നിർവാഹക അംഗം കെ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.