ചീരാറ്റ റോഡ്​ മാലിന്യ കേന്ദ്രമാകുന്നു

ചീരാറ്റ റോഡ്​ മാലിന്യ കേന്ദ്രമാകുന്നു കൂത്തുപറമ്പ്: വലിയ വെളിച്ചം ചീരാറ്റ റോഡ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. ചാക്കുകെട്ടുകളിലും പ്ലാസ്​റ്റിക് കവറുകളിലും നിറച്ചാണ് രാത്രികാലങ്ങളിൽ വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ പ്രചാരണവും നടപടികളും വ്യാപകമാവുന്നതിനിടയിലാണ് പാതയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്. ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. വലിയ വെളിച്ചത്തുനിന്ന്​ ചീരാറ്റ ഭാഗത്തേക്ക് പോകുന്ന വിജനമായ ഭാഗത്താണ് രാത്രിയിൽ മാലിന്യം തള്ളുന്നത്. പ്രദേശത്ത് തെരുവുവിളക്ക് ഇല്ലാത്തത് മുതലെടുത്താണ് മാലിന്യം തള്ളൽ. ചെറുതും വലുതുമായ നിരവധി മാലിന്യക്കെട്ടുകളാണ് ചാക്കുകളിലും പ്ലാസ്​റ്റിക് സഞ്ചികളിലും നിറച്ച് ഈ ഭാഗത്ത് തള്ളിയത്. പലപ്പോഴും ദുർഗന്ധമുയർന്ന് വഴിനടക്കാൻ പറ്റാത്ത അവസ്ഥയിലാണ് സമീപവാസികൾ. പ്രദേശത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.