ജനപ്രതിനിധികൾക്ക് യാത്രയയപ്പ്

ജനപ്രതിനിധികൾക്ക് യാത്രയയപ്പ്​ ചിത്രം: clm Eriveri CHC ഇരിവേരി സി.എച്ച്.സിയിൽ നടന്ന യാത്രയയപ്പ്​ചക്കരക്കല്ല്​: ഇരിവേരി സി.എച്ച്.സി വികസന സമിതിയിലെ ജനപ്രതിനിധികൾക്ക് യാത്രയയപ്പും ഉപഹാരവും നൽകി. മെഡിക്കൽ ഓഫിസർ ഡോ. മായയിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം‌.സി. മോഹനൻ ഉപഹാരം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ്​ പി. ലിസി, ജില്ല പഞ്ചായത്തംഗം കെ. മഹിജ, ബ്ലോക്ക് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി. ലക്ഷ്മണൻ മെംബർ സി. സജ്ജന, വാർഡ് മെംബർ സി.കെ. അജിത, എം. ഗംഗാധരൻ, കെ.കെ രാജൻ, മുസ്തഫ മാസ്​റ്റർ, ജി. രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.