യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി

യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി തലശ്ശേരി: തലശ്ശേരിയിൽ യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി. കഴിഞ്ഞ കാലങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി യു.ഡി.എഫി​ൻെറ പ്രവർത്തനം ഏറെ അടുക്കും ചിട്ടയോടെയുമാണ് പൂർത്തീകരിച്ചിട്ടുള്ളത്. എൽ.ഡി.എഫ് ഭരണം നടത്തുന്ന മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും വികസന മുരടിപ്പ് ജനങ്ങളിൽ തുറന്നുകാട്ടാൻ ഇതുസംബന്ധിച്ച്​ ചേർന്ന യോഗം തീരുമാനിച്ചു. വി. രാധാകൃഷ്​ണൻ, വി.എൻ. ജയരാജ്, അഡ്വ. കെ.എ. ലത്തീഫ്, അഡ്വ. പി.വി. സൈനുദ്ദീൻ, എ.കെ. ആബൂട്ടി ഹാജി, വി.സി. പ്രസാദ്, എം.പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. അഡ്വ. സി.ടി. സജിത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.