കുടിവെള്ള പ്രവൃത്തി ഉദ്​ഘാടനം

കുടിവെള്ള പ്രവൃത്തി ഉദ്​ഘാടനം പി. വൈ. ആർ എം.എൽ.എ.രാമന്തളിcapppp രാമന്തളിയിൽ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നുളി പഞ്ചായത്ത്​തല പ്രവൃത്തി ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. 4026 ഗാർഹിക കണക്​ഷൻ നൽകാൻ 10.98 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്​ഷൻ നൽകാൻ കഴിയും. ചടങ്ങിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ സുരജ നായർ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.ടി.പി. നൂറുദ്ദീൻ, ജില്ല പഞ്ചായത്തംഗം ആർ. അജിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഈശ്വരി ബാലകൃഷ്ണൻ, രാമന്തളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ. വത്സല, സിന്ധു നീലകണ്ഠൻ, ടി. ജനാർദനൻ, എൻ.ടി. ഹസീന, കെ. അനിൽകുമാർ, കെ. വിജീഷ്, പി.പി. അശോകൻ, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.കെ. ശ്രീവത്സൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.