കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം

കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം ktba phc മാങ്ങാട്ടിടം കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ പുതിയ കെട്ടിടം ഉദ്ഘാടന ചടങ്ങ്​കൂത്തുപറമ്പ്: മാങ്ങാട്ടിടം കുടുംബാരോഗ്യ കേന്ദ്രത്തിന്​ നിർമിച്ച പുതിയ കെട്ടിടത്തി​ൻെറ ഉദ്​ഘാടനം മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായി നിർവഹിച്ചു. വട്ടിപ്രം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനോടു ചേർന്നാണ് 38 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചത്. പ്രൈമറി ചെക്​ അപ് ഏരിയ, ശുചിമുറികളോടുകൂടിയ നാലു​ കൺസൽട്ടൻസി റൂമുകൾ, ലബോറട്ടറി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതി​ൻെറ ഭാഗമായാണ് നവീകരണം നടക്കുന്നത്. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ്​ കെ. പ്രസീത അധ്യക്ഷത വഹിച്ചു. കെ.ടി. പ്രണാം റിപ്പോർട്ട്​ അവതരിപ്പിച്ചു. മെഡിക്കൽ ഓഫിസർ ഡോ. കെ.പി. അശ്വതി, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.കെ. കൃഷ്ണൻ, സെക്രട്ടറി ടി. രാജേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, പി. ശ്രീജ, സി.പി. ദാമോദരൻ മാസ്​റ്റർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.