പി. ബിജുവിനെ അനുസ്മരിച്ചു

പി. ബിജുവിനെ അനുസ്മരിച്ചു ppn dyfi.jpg പി. ബിജു അനുസ്​മരണ സമ്മേളനത്തിൽ പി.പി. ദിവ്യ സംസാരിക്കുന്നുചെറുകുന്ന്: എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷററും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജുവിനെ അനുസ്മരിച്ചു. ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റിയും എസ്.എഫ്.ഐ പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണത്തിൽ കേന്ദ്ര കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് ഉപാധ്യക്ഷയുമായ പി.പി. ദിവ്യ സംസാരിച്ചു. പി.പി. ഷാജിർ, എം.സി. റമിൽ, ടി.വി. രഞ്ജിത്ത്, സി. നിഖിൽ, നേതാക്കളായ എം.പി. ജിജു, എം. അശ്വത്, ആര്യ രാജീവ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.