സ്വകാര്യ സ്ഥാപനം കർഷകരിൽനിന്ന് പണം പിരിക്കുന്നതായി പരാതി

സ്വകാര്യ സ്ഥാപനം കർഷകരിൽനിന്ന് പണം പിരിക്കുന്നതായി പരാതിപടം alkd digital kissan ആലക്കോട്ടെ ഡിജിറ്റൽ കിസാൻ കമ്പനിയിൽ ബി.ജെ.പി, സി.പി.എം പ്രവർത്തകർ പ്രതിഷേധിക്കുന്നുആലക്കോട്: കേന്ദ്ര ഗവ. പദ്ധതി ആനുകൂല്യം സൗജന്യമായി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് കർഷകരിൽനിന്ന് പണം പിരിക്കുന്നതായുള്ള പരാതിയെത്തുടർന്ന് സ്വകാര്യ സ്ഥാപനത്തിൽ ബി.ജെ.പി, സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം. ആലക്കോട് കഴിഞ്ഞ ദിവസം ആരംഭിച്ച ഡിജിറ്റൽ കിസാൻ ഫാമിങ് ആൻഡ്​ ഓർഗാനിക് പ്രൊഡ്യൂസർ കമ്പനിയിലാണ് പ്രതിഷേധം അരങ്ങേറിയത്. കർഷകർക്ക് കേന്ദ്രസഹായം നേരിട്ട് എത്തിക്കാമെന്ന് വാഗ്ദാനം നൽകി 500 രൂപ വീതമാണ് ആളുകളിൽ നിന്ന് ഈടാക്കിയിരുന്നത്. ഹരിയാന കേന്ദ്രമായുള്ളതാണ് കമ്പനി. കേരളത്തിലെ റീജനൽ ഓഫിസ് തിരുവല്ലയിൽ ആണ്. ഇതി​ൻെറ ജില്ല ഓഫിസാണ് ആലക്കോട് പ്രവർത്തിക്കുന്നത്​. കമ്പനിയിൽ ഷെയർ എടുക്കുന്നവർക്ക് സൗജന്യമായി വളം, സബ്സിഡി നിരക്കിൽ കാർഷിക ഉപകരണങ്ങൾ നൽകുമെന്ന് പറഞ്ഞാണ് കർഷകരെ ഇവർ ആകർഷിച്ചത്. രാഷ്​ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ ചിത്രങ്ങൾ അടങ്ങിയ ബാനറുകളും പോസ്​റ്ററുകളും ഇ വരുടെ ഓഫിസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പല കർഷകരിൽ നിന്നും പണപ്പിരിവ് നടത്തുന്നതിൽ സംശയം തോന്നിയ ചിലർ രാഷ്​ട്രീയ നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബി.ജെ.പി നേതാക്കളായ പി.ഡി. ജയലാൽ, സി.ജി. ഗോപൻ, ശ്രീനാഥ് തുടങ്ങിയവരും സി.പി.എം നേതൃത്വത്തിൽ ഏരിയ സെക്രട്ടറി പി.ബി. ബാബുരാജ്, രവീന്ദ്രനാഥ്, ജോയി മണ്ണൂർ തുടങ്ങിയവരും സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി പറയാൻ കമ്പനി അധികൃതർക്ക് കഴിഞ്ഞില്ല. ഇതിനിടെ ബി.ജെ.പിക്കാർ ഓഫിസിൽ പ്രദർശിപ്പിച്ചിരുന്ന ബാനറുകളും പോസ്​റ്ററുകളും എടുത്തുമാറ്റി. ആലക്കോട് പൊലീസ് സ്ഥലത്തെത്തി സ്ഥാപനം താൽക്കാലികമായി പൂട്ടിച്ചു. മുഴുവൻ രേഖകളുമായി സ്​റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. രേഖകൾ പൊലീസ് പരിശോധിച്ച്​ വരുകയാണ്. അതേ സമയം സ്ഥാപന നടത്തിപ്പ്​ നിയമപരമാണെന്നും കമ്പനിയുടെ ഷെയർ വിഹിതമാണ് കർഷകരിൽനിന്നും വാങ്ങുന്നതെന്നുമാണ്​ കമ്പനി അധികൃതരുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.