ഇവിടെയെന്ത്​ കോവിഡ്​? ഇത്​ പയ്യാമ്പലത്തെ കാഴ്​ച...

ഇവിടെയെന്ത്​ കോവിഡ്​? ഇത്​ പയ്യാമ്പലത്തെ കാഴ്​ച...payambalam park...പയ്യാമ്പലത്ത്​ ഞായറാഴ്​ച കാഴ്​ച കാണാനെത്തിയ ജനങ്ങൾകണ്ണൂർ: പയ്യാമ്പലത്ത്​ ഞായറാഴ്​ച എല്ലാം പതിവുപോലെയായിരുന്നു. കോവിഡ്​ ഭീതിയൊന്നും ഇല്ലാതെയാണ്​ ജനങ്ങൾ പയ്യാമ്പലത്തേക്ക്​ എത്തിയത്​. ഇത്​ പൊലീസിന്​ പണി കൂട്ടി. നവംബർ 15വരെ നിരോധനം നീട്ടിയത്​ ശ്രദ്ധിക്കാതെയാണ്​ ഞായറാഴ്​ച പയ്യാമ്പലത്തേക്ക്​ ജനങ്ങൾ എത്തിയത്.​ കോവിഡ്​ നിയന്ത്രണങ്ങളും 'ജനക്കൂട്ടത്തെ' ബാധിച്ചില്ല. ഇവരെ തിരിച്ചയക്കുന്ന ജോലിയായിരുന്നു പൊലീസിനുണ്ടായിരുന്നത്​. പൊലീസ്​ മുന്നറിയിപ്പ്​ അനുസരിക്കാൻ പലരും കൂട്ടാക്കാത്തതും തലവേദനയായി. കോവിഡ്​ കാലത്ത്​ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലെ സന്ദർശനം അടക്കം കടുത്ത നിയന്ത്രണത്തിലാണ്​. ഇതൊന്നും കണക്കിലെടുക്കാതെയാണ്​ ഞായറാഴ്​ച ജനങ്ങൾ പയാമ്പലത്ത്​ എത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.