സമര പ്രഖ്യാപന സംഗമം

സമര പ്രഖ്യാപന സംഗമംikr sys irikur സംവരണ അട്ടിമറിക്കെതിരെ എസ്.​വൈ.എസ്​ ഇരിക്കൂർ ഏരിയ സമര പ്രഖ്യാപനം കെ.കെ. അബ്​ദുല്ല ഹാജി ബ്ലാത്തൂർ ഉദ്​ഘാടനം ചെയ്യുന്നുഇരിക്കൂർ: സവർണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പേരുപറഞ്ഞ് ഉദ്യോഗസ്ഥ പിൻബലത്തോടെ അനർഹമായി അധികാരസ്ഥാനങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമസ്ത നടത്തുന്ന പ്രത്യക്ഷ സമരങ്ങൾ വിജയമാക്കാൻ എസ്.വൈ.എസ് ഇരിക്കൂർ ഏരിയ സമര പ്രഖ്യാപന സംഗമം തീരുമാനിച്ചു. കെ.കെ. അബ്​ദുല്ല ഹാജി ബ്ലാത്തൂർ ഉദ്​ഘാടനം ചെയ്തു. സംഗമത്തിൽ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്​ദുസ്സലാം ഇരിക്കൂർ, പി. മുസ്തഫ മൗലവി, കെ. മൻസൂർ മാസ്​റ്റർ, കെ. സഹീദ്, സി.പി. നൗഷാദ് മാസ്​റ്റർ, സി.എച്ച്. മുസ്തഫ അമാനി, ടി.സി. റിയാസ്, പി. അംജദലി, കെ.കെ. മുഹമ്മദ് മൗലവി, ആദം നിസാമി, പി.എ. ഹംസ ഫൈസി, വി.വി. ഹുസൈൻ മാസ്​റ്റർ, കെ.സി. അയ്യൂബ്മാസ്​റ്റർ, എം.എം. ലതീഫ് മാസ്​റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.