ജില്ല പുലയസമുദായ ഐക്യനിര രൂപവത്​കരിച്ചു

ജില്ല പുലയസമുദായ ഐക്യനിര രൂപവത്​കരിച്ചു പാപ്പിനിശ്ശേരി: ആദിവാസി -ദലിത് വിഭാഗങ്ങളുടെ അസംഘടിത മനോഭാവം മുതലെടുത്ത് നടത്തുന്ന അതിക്രമങ്ങളും അനീതികളും ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല പുലയസമുദായ ഐക്യനിര രൂപവത്​കരിച്ചു. മോറാഴ സാംസ്കാരിക നിലയത്തിൽ നടന്ന കൺ വെൻഷനിലാണു ജില്ല പുലയ സമുദായ കൂട്ടായ്മക്ക് രൂപം കൊടുത്തത്. ഭാരവാഹികൾ: സി. പുരുഷോത്തമൻ (ചെയർ.), രമേശൻ തളിയിൽ, ഇ.ഗോപാലൻ (വൈസ്. ചെയ.), കെ. നിഷിൽകുമാർ, പത്മനാഭൻ മോറാഴ (ജന.കൺ.), മധുമാടൻ പഴയങ്ങാടി, ബാലൻ മാവിച്ചേരി, ബലറാം കീഴറ, രവീന്ദ്രൻ (കൺ.), ദിലീപ് കൂത്താട്ട് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.