പിണറായിയിൽ കൺവെൻഷൻ സെൻറർ സജ്ജമായി

പിണറായിയിൽ കൺവെൻഷൻ സൻെറർ സജ്ജമായി PINARAYI CONVENTION CENTER........ചൊവ്വാഴ്​ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യുന്ന പിണറായി കൺവെൻഷൻ സൻെറർ ിൽ നിർമിച്ച കൺവെൻഷൻ സൻെറർ നവംബർ മൂന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്​തീൻ അധ്യക്ഷത വഹിക്കും. വിവാഹം, സെമിനാറുകൾ, രാഷ്​ട്രീയ കലാ-സാംസ്​കാരിക പരിപാടികൾ എന്നിവ നടത്താൻ അനുയോജ്യമായ സൗകര്യം സജ്ജീകരിച്ചതായി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലനും പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഗീതമ്മയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. പിണറായി പഞ്ചായത്തി​ൻെറ അധീനതയിലുള്ള ഒരേക്കർ 66 സൻെറ് സ്ഥലത്താണ് കൺവെൻഷൻ സൻെറർ ഒരുക്കിയത്. പരിപാടികൾ നടത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ പാർക്കിങ് ഏരിയ, ഒരേസമയം 450 ആളുകൾക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ് ഹാൾ, 900 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇരിപ്പിടങ്ങളുള്ള ഓഡിറ്റോറിയം, ജൈവമാലിന്യ സംസ്​കരണ യൂനിറ്റ്, വേസ്​റ്റ് വാട്ടർ മാനേജ്മൻെറ് സിസ്​റ്റം എന്നിവ സൻെററിൽ ഒരുക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.വി. രമേശൻ, ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. പ്രദീപൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.കെ. പ്രമീള, വാർഡംഗം കെ.പി. അസ്​ലം, കോയിപ്രത്ത് രാജൻ, പഞ്ചായത്ത് സെക്രട്ടറി ടി. ഷിബു കരുൺ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.