ജി.ഡി മാസ്​റ്റർ പുരസ്കാരം സഫ്ദർ ഹാശ്​മി ഗ്രന്ഥാലയം ഏറ്റുവാങ്ങി

മയ്യിൽ: ജില്ല ലൈബ്രറി കൗൺസിൽ മുൻ ജില്ല സെക്രട്ടറിയായിരുന്ന ജി.ഡി മാസ്​റ്ററുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം തായംപൊയിൽ സഫ്ദർ ഹാശ്​മി ഗ്രന്ഥാലയം ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച വനിതവേദി പ്രവർത്തിക്കുന്ന ലൈബ്രറിക്ക് അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയവും ജില്ല ലൈബ്രറി കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്കാരം. 10,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. വിജയൻ സമ്മാനിച്ചു. ടി.ഐ. മധുസൂദനൻ അനുസ്മരണ പ്രഭാഷണം നടത്തി. വേമ്പു ലൈബ്രറിയിൽ നടന്ന ചടങ്ങിൽ കെ.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവ് അംഗം വൈക്കത്ത് നാരായണൻ, താലൂക്ക് സെക്രട്ടറി കെ. ശിവകുമാർ, കെ.സി. വാസന്തി ടീച്ചർ എന്നിവർ സംസാരിച്ചു. എ.കെ. ബിനേഷ് സ്വാഗതവും പി.വി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രന്ഥാലയങ്ങൾ പ്രവർത്തിക്കുന്ന മയ്യിൽ ഗ്രാമ പഞ്ചായത്തിലെ എ പ്ലസ് ഗ്രേഡ് ഗ്രന്ഥാലയമാണ് സഫ്ദർ ഹാശ്​മി. ഗ്രാമീണ മേഖലയിൽ സംസ്ഥാനത്തെ ആദ്യ എയർകണ്ടീഷൻഡ് ഡിസൈൻഡ് ലൈബ്രറിയുമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.