റോഡ് ഗതാഗതയോഗ്യമാക്കി

പാനൂർ: തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ ചെറ്റക്കണ്ടി വടക്കേപറമ്പത്ത് -തനിയലമ്പത്ത് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. റോഡിൽ കുഴികൾ നിറഞ്ഞ് കാൽനടപോലും പ്രയാസമായ സാഹചര്യത്തിലാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തത്. ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സമീർ പറമ്പത്ത് ഉദ്​ഘാടനം നിർവഹിച്ചു. പി. കൃഷ്ണൻ മാസ്​റ്റർ, ജയരാജൻ മാസ​റ്റർ, മനോജ് തനിയലത്ത്, വടക്കേ പറമ്പത്ത് മോഹനൻ, സന്തോഷ്, കെ. ബാലൻ, എം.പി. ഹുസൈൻ എന്നിവർ പങ്കെടുത്തു. മൂന്നര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.