കണ്ണൂർ ടൗണിൽ ഓ​ട്ടോ ടാക്​സിക്ക്​ ​പ്രത്യേകം സ്​റ്റാൻഡ്​

കണ്ണൂർ: കണ്ണൂർ നഗരത്തിൽ രണ്ടിടത്ത്​ ഓ​ട്ടോ ടാക്​സിക്ക്​ പാർക്കിങ്​​ സ്​റ്റാൻഡ്​​ അനുവദിച്ചു. കവിത ടാക്കീസിന്​ സമീപവും ജില്ല ബാങ്ക്​ പരിസരത്തുമാണ്​ പുതിയ ഓ​ട്ടോ ടാക്​സി സ്​റ്റാൻഡ്​​. ഇവിടെ ഒരു സമയം രണ്ടുവീതം ​ഓ​ട്ടോ ടാക്​സികൾക്ക്​ പാർക്ക്​ ചെയ്യാനുള്ള അനുമതിയാണ്​ കോർപറേഷൻ കൗൺസിൽ നൽകിയത്​. ഓ​ട്ടോ ടാക്​സി തൊഴിലാളികളുടെ ഹരജിയെ തുടർന്നാണ്​ തീരുമാനം. ഓ​ട്ടോ ടാക്​സി വിഭാഗത്തിൽപെടുന്ന വാഹനങ്ങൾക്ക്​ പരമ്പരാഗത ഓ​ട്ടോ സ്​റ്റാൻഡിലോ ടാക്​സി സ്​റ്റാൻഡിലോ പാർക്ക്​ ചെയ്​ത്​ സർവിസ്​ നടത്താൻ അനുമതി ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ്​ ഇവർക്കായി പ്രത്യേകം സ്​റ്റാൻഡ്​​ എന്ന ആവശ്യമുയർന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.