പാലക്കാട് സ്വാമിമഠം പാര്‍ക്കും അണിഞ്ഞൊരുങ്ങി

പാലക്കാട് സ്വാമിമഠം പാര്‍ക്കും അണിഞ്ഞൊരുങ്ങികണ്ണൂർ: അവഗണനയിൽ കാലം തള്ളിനീക്കിയ പാലക്കാട് സ്വാമിമഠം പാര്‍ക്കും അണിഞ്ഞൊരുങ്ങി. 90.28 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് പാലക്കാട് സ്വാമിമഠം പാര്‍ക്കിൽ നടത്തിയത്. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍, ഇരിപ്പിടങ്ങള്‍, കഫ്​റ്റീരിയ, ചുറ്റുമതിൽ, ഇൻറര്‍ലോക്ക്, ഓപണ്‍ സ്​റ്റേജ്, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനിലൂടെ ഉദ്​ഘാടനം ചെയ്​തു. കണ്ണൂർ കോർപറേഷൻ മേയർ സി. സീനത്ത്​, കൗൺസിലർ ഇ. ബീന എന്നിവർ സംബന്ധിച്ചു.പടം.. സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.