ഹെല്‍മറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ്​ അയോഗ്യമാക്കും

ഹെല്‍മറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ്​ അയോഗ്യമാക്കുംകണ്ണൂർ: ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് യാത്രക്കാര്‍ പിഴയടച്ചാലും, മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ലൈസന്‍സ് അയോഗ്യമാക്കല്‍, ഡ്രൈവിങ്​ പുന:പരിശീലനം, സാമൂഹിക സേവനം എന്നീ നടപടികളില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന് ജോ.ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ അറിയിച്ചു. മോട്ടോര്‍ വാഹന നിയമം 206ാം വകുപ്പിലെ നാലാം ഉപവകുപ്പ് അനുസരിച്ച് ഒക്‌ടോബര്‍ ഒന്നുമുതല്‍ പൊലീസ് ഓഫിസര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഹെല്‍മറ്റ് വെക്കാത്ത യാത്രക്കാരുടെ ഡ്രൈവിങ്​ ലൈസന്‍സ് പരിശോധനക്കിടെ പിടിച്ചെടുത്ത് അയോഗ്യമാക്കുന്നതിന് അയക്കാന്‍ അധികാരമുണ്ട്. അതിനാല്‍, മുഴുവന്‍ ബൈക്ക് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന് കമീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.